

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തും. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളില്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കും. വൈകീട്ട് നാലിന് പുതുപ്പള്ളിയിലും വൈകീട്ട് അഞ്ചരയ്ക്ക് അയര്‍ക്കുന്നത്തുമാണ് മുഖ്യമന്ത്രി പ്രസംഗിക്കുന്നത്.
വികസന വിഷയമാകും മുഖ്യമന്ത്രി പ്രസംഗത്തില്‍ ഉയര്‍ത്തുക. മന്ത്രിമാർ അടക്കം പ്രമുഖ എൽഡിഎഫ് നേതാക്കളും യോഗങ്ങളിൽ പങ്കെടുക്കും. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗം ചേരും. ഉപതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പ്രചാരണം മുന്നണികള്‍ ഊര്‍ജ്ജിതമാക്കി.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനായി മന്ത്രിമാരും മണ്ഡലത്തില്‍ സജീവമായി. 13 മന്ത്രിമാരാണ് പുതുപ്പള്ളിയില്‍ ജെയ്കിന് വോട്ടു തേടി മണ്ഡലത്തില്‍ പ്രചാരണത്തില്‍ മുഴുകുന്നത്. മുന്നണി സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ വാഹനപ്രചാരണവും തുടരുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates