

ഗുരുവായൂർ: ഗുരുവായൂരിൽ ബുധനാഴ്ച മഹാ ഗോപൂജ. അഷ്ടമി രോഹിണിയുടെ വിളംബരമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രം തീർഥക്കുളത്തിന്റെ വടക്കുഭാഗത്തായാണ് ഗോപൂജ നടക്കുക. സംഗീത സംവിധായകൻ ഇളയരാജ ഉദ്ഘാടനം ചെയ്യും. കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ മുഖ്യാതിഥിയാകും.
108 പശുക്കളെയാണ് ചടങ്ങിൽ പൂജിക്കുക. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, മൂകാംബിക തന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ, പളനി ക്ഷേത്രം തന്ത്രി മണി ശിവാചാര്യ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ. 108 പൂജാരിമാർ പങ്കെടുക്കും.
രാവിലെ 9.30ന് കിഴക്കേനടയിൽ നിന്ന് പശുക്കളെ അലങ്കരിച്ച് വാദ്യഘോഷങ്ങൾ, താലപ്പൊലി, കൃഷ്ണ വേഷങ്ങൾ, ഗോപികാനൃത്തം, ഉറിയടി, ഭജന സംഘം എന്നിവയുടെ അകമ്പടിയോടെ പൂജാ സ്ഥലത്തേക്ക് ആനയിക്കും. തുടർന്ന് അഷ്ടമിരോഹിണി വരെ വിവിധ പ്രദേശങ്ങളിൽ ഗോപൂജകൾ നടക്കും. ഭക്തജനങ്ങൾക്ക് പൂജ ചെയ്യാൻ അവസരം ഒരുക്കുമെന്ന് ഭാരവാഹികളായ ഡോ. കെ.കെ.സുരേന്ദ്രനാഥ കൈമൾ, കെ.എം.പ്രകാശൻ, ബാബുരാജ് കേച്ചേരി, എം.എസ്.രാജൻ, മാധവദാസ് എന്നിവർ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates