കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

By സമകാലിക മലയാളം ഡെസ്ക്   |   Published: 29th August 2023 08:07 AM  |  

Last Updated: 29th August 2023 08:13 AM  |   A+A-   |  

farhas

ഫർഹാസ്/ ടിവി ദൃശ്യം

 

കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ കാര്‍ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കാസര്‍കോട് പേരാല്‍ സ്വദേശി ഫര്‍ഹാസ് (17) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

അംഗടിമുഗര്‍ ജിഎച്ച്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ഫര്‍ഹാസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുമ്പളയില്‍ വെച്ച് അപകടമുണ്ടായത്. ഓണാഘോഷം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍, പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടെയാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. 

പിന്നീട് പൊലീസ് എത്തുമ്പോള്‍ കാര്‍ കുമ്പളയില്‍ തലകീഴായി മറിഞ്ഞു കിടക്കുന്നതാണ് കാണുന്നത്. പൊലീസാണ് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. കാറില്‍ ഫര്‍ഹാസിനൊപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരിക്കുകള്‍ മാത്രമാണ് പറ്റിയത്.

പൊലീസ് പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് ഫര്‍ഹാസിന്റെ കുടുംബം ആരോപിച്ചിരുന്നു. കുമ്പള പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതിനല്‍കിയിട്ടുണ്ട്.
 

ഈ വാർത്ത കൂടി വായിക്കൂ 

ബിസ്കറ്റ് പാക്കറ്റിൽ കൊറിയർ വഴി കഞ്ചാവ് കടത്ത്; 22കാരൻ പിടിയിൽ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ