ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍; പിടിയിലായത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍

മിഴ്‌നാട് അതിര്‍ത്തിയായ പുളിയറയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
സിസിടിവി ദൃശ്യം, അബി​ഗേൽ/ ടിവി ദൃശ്യം
സിസിടിവി ദൃശ്യം, അബി​ഗേൽ/ ടിവി ദൃശ്യം

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ചാത്തന്നൂര്‍ സ്വദേശികളായ മുന്നുപേരാണ് പിടിയിലായത്. ഒരേ കുടുംബത്തിലെ മൂന്ന് പേരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമായതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. തമിഴ്‌നാട് അതിര്‍ത്തിയായ പുളിയറയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് നിര്‍ണായകവിവരം പൊലീസിന് ലഭിച്ചത്. കൊല്ലം കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത് ഉച്ചയക്ക് രണ്ടരയോടെയാണ്. ഇവര്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതികളുമായി പൊലീസ് സംസ്ഥാനത്തേക്ക് തിരിച്ചു കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്.

പട്ടാപ്പകല്‍ ആറ് വയസുകാരിയെ ഓയൂരിലെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കുകയും പൊലീസും നാട്ടുകാരും ഉടന്‍തന്നെ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം കൊല്ലത്തെ നഗരമധ്യത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. നെ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നതും കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനംപോലും കണ്ടെത്താന്‍ കഴിയാതിരുന്നതും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍ എടുത്തുവെന്ന സുപ്രധാന വിവരം പുറത്തുവരുന്നത്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com