മലപ്പുറത്ത് പെയിന്റുമായി ഓടിക്കൊണ്ടിരിക്കെ വാനിന് തീപിടിച്ചു; ഒഴിവായത് വലിയ അപകടം

പുക ഉയരുന്നതു കണ്ട ഉടൻ തന്നെ ഡ്രൈവർ പുറത്തിറങ്ങി. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

മലപ്പുറം: ഓടിക്കൊണ്ടിരുന്ന മിനി വാൻ കത്തി നശിച്ചു. മേലാറ്റൂർ- പെരിന്തൽമണ്ണ റോഡിൽ വെങ്ങൂരിലാണ് സംഭവം. പെയിന്റുമായി പോകുകയായിരുന്ന വാനാണ് കത്തി നശിച്ചത്. 

പുക ഉയരുന്നതു കണ്ട ഉടൻ തന്നെ ഡ്രൈവർ പുറത്തിറങ്ങി. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നി​ഗമനം.

പെയിന്റുൾപ്പെടെയുള്ള സാധനങ്ങളായതിനാൽ തീ ആളിക്കത്തി. വാൻ പൂർണമായും കത്തി നശിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. പെരിന്തൽമണ്ണയിൽ നിന്നു ഫയർ യൂണിറ്റെത്തി തീയണച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com