ദിവസവും ട്രെയിനില്‍ കയറി ടിക്കറ്റ് പരിശോധന; ടിടിഇ ചമഞ്ഞ യുവാവിനെ ആര്‍പിഎഫ് പൊക്കി

മങ്കട വേരുംപുലാക്കല്‍ പാറക്കല്‍ വീട്ടില്‍ മുഹമ്മദ് സുല്‍ഫിക്കര്‍ (28) ആണ് പിടിയിലായത്.
മുഹമ്മദ് സുല്‍ഫിക്കര്‍
മുഹമ്മദ് സുല്‍ഫിക്കര്‍
Published on
Updated on

മലപ്പുറം: ടിടിഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് ആര്‍പിഎഫിന്റെ പിടിയില്‍. മങ്കട വേരുംപുലാക്കല്‍ പാറക്കല്‍ വീട്ടില്‍ മുഹമ്മദ് സുല്‍ഫിക്കര്‍ (28) ആണ് പിടിയിലായത്. ഷൊര്‍ണൂര്‍ - നിലമ്പൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളിലായിരുന്നു ഇയാളുടെ പതിവ് പരിശോധന. 

റെയില്‍വേയുടെ വ്യാജ തിരിച്ചറയില്‍ കാര്‍ഡ് കാണിച്ച് ഏതാനും ദിവസങ്ങളായി ഇയാള്‍ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചുവരുകയായിരുന്നു. ആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ചെറുകരയ്ക്കും അങ്ങാടിപ്പുറത്തിനും ഇടയ്ക്കുവെച്ചാണ് സുല്‍ഫിക്കറിനെ പിടികൂടിയത്. സുല്‍ഫിക്കര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഐ ഡി കാര്‍ഡ് സ്വയം നിര്‍മിക്കുകയായിരുന്നു.'

പ്രതിയെ ഷൊര്‍ണൂര്‍ ആര്‍പിഎഫ് പോസ്റ്റ് കമാന്‍ഡര്‍ ക്ലാരി വത്സ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിന് തുടര്‍നടപടികള്‍ക്കായി കൈമാറി. സംഭവത്തില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസും അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com