'ധര്‍മടത്ത് സ്ഥാനാര്‍ത്ഥിയായത് ഗതി കെട്ട്'; പിണറായിക്കെതിരെ മത്സരിച്ച രഘുനാഥ് കോണ്‍ഗ്രസ് വിട്ടു

കെപിസിസിയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ലെന്ന് രഘുനാഥ് കുറ്റപ്പെടുത്തി
സി രഘുനാഥ് / ഫെയ്സ്ബുക്ക്
സി രഘുനാഥ് / ഫെയ്സ്ബുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ സി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു. അഞ്ചു പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി സി രഘുനാഥ് അറിയിച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് തീരുമാനം. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ് മത്സരിച്ചിരുന്നു. മത്സരസമയത്തും കെപിസിസിയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ലെന്ന് രഘുനാഥ് കുറ്റപ്പെടുത്തി.

കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്ന് രഘുനാഥ് പറഞ്ഞു. കോൺഗ്രസിൽ ഇന്ന് ഗ്രൂപ്പുകൾ അഞ്ചാണ്. പാർട്ടിയുടെ ജനിതക ഘടന തന്നെ മാറിപ്പോയി. ധർമടത്ത് പിണറായി വിജയനെതിരെ മത്സരിച്ച് താൻ ഗതികെട്ട സ്ഥാനാർത്ഥിയായി തീർന്നെന്നും രഘുനാഥ് പറഞ്ഞു. 

കോണ്‍ഗ്രസ് വിട്ടാലും കണ്ണൂര്‍ ജില്ലാ രാഷ്ട്രീയത്തില്‍ സജീവമായിട്ടുണ്ടാകുമെന്ന് രഘുനാഥ് കഴിഞ്ഞദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. ഓരോ ആളുകളും പടിയിറങ്ങുമ്പോള്‍ കൊട്ടാരം വിദൂഷകന്മാര്‍ സ്തുതിഗീതം പാടട്ടെ. ചില തുറന്നു പറച്ചിലുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ക്ഷമിക്കുക.

ഭാവി തീരുമാനം തന്നോടൊപ്പം നില്‍ക്കുന്ന സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും രഘുനാഥ് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. കോൺഗ്രസ് വിടാൻ പോകുകയാണെന്ന് കഴിഞ്ഞ ജൂലൈയിൽ രഘുനാഥ് പ്രഖ്യാപിച്ചിരുന്നെങ്കിലും അന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com