ഏറ്റുമാനൂരിലെ നവകേരള സദസ്; വേദിക്ക് സമീപത്തുള്ള കടകള്‍ അടച്ചിടാനുള്ള നിര്‍ദേശം പിന്‍വലിച്ചു 

കോവില്‍ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കോട്ടയം: ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപ പ്രദേശത്തുള്ള കടകള്‍ നാളെ അടച്ചിടാനുള്ള നിര്‍ദേശം പൊലീസ് പിന്‍വലിച്ചു. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്നാണ് പിന്‍വലിക്കല്‍. രാവിലെ 6 മുതല്‍ പരിപാടി തീരും വരെ അടച്ചിടാനായിരുന്നു നിര്‍ദേശിച്ചിരുന്നത്.

കോവില്‍ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയത്. കടകള്‍ അടച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കടയുടമകള്‍ ഉത്തരവാദികളായിരിക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നോട്ടീസ് നല്‍കിയതെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com