'കെഎസ്ആർടിസി' കേരളത്തിനു മാത്രമല്ല, കർണാടകയ്ക്കും ഉപയോ​ഗിക്കാം; മദ്രാസ് ഹൈക്കോടതി

ട്രേഡ് മാർക്ക് രജിസ്ട്രി തങ്ങൾക്കും മാത്രമാണു കെഎസ്ആർടിസി എന്നു ഉപയോ​ഗിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നും മറ്റാർക്കും ആ പേര് ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: കെഎസ്ആർടിസിയുടെ പേരിനെ ചൊല്ലി കേരളവും കർണാടകയും തമ്മിൽ വർഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തിൽ ഒടുവിൽ തീർപ്പ്. നേട്ടം പക്ഷേ കർണാടകയ്ക്കാണ്. 'കെഎസ്ആർടിസി' എന്ന പേര് കർണാടക ഉപയോ​ഗിക്കുന്നതിനെതിരെ കേരള ട്രാൻസ്പോർട്ട് കോർപറേഷൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 

ട്രേഡ് മാർക്ക് രജിസ്ട്രി തങ്ങൾക്കും മാത്രമാണു കെഎസ്ആർടിസി എന്നു ഉപയോ​ഗിക്കാൻ അനുമതി നൽകിയിരിക്കുന്നതെന്നും മറ്റാർക്കും ആ പേര് ഉപയോ​ഗിക്കാൻ സാധിക്കില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചു. ഇതോടെയാണ് നിയമ പോരാട്ടത്തിന്റെ തുടക്കം. 

കർണാടക, ചെന്നൈയിലെ ഇന്റലക്ച്വൽ പ്രോപ്പർട്ടി അപ്പലേറ്റ് ബോർ‍ഡിനെ സമീപിച്ചു. പിന്നാലെ ബോർഡ് തന്നെ ഇല്ലെതായായി. അതോടെ കേസ് മദ്രാസ് ഹൈക്കോടതിയിൽ എത്തുകയായിരുന്നു.

തിരുവിതാംകൂർ രാജ കുടുംബമാണ് പൊതു ​ഗതാ​ഗതം തുടങ്ങിയത്. സംസ്ഥാന രൂപീകരണത്തിനു ശേഷം 1965ൽ കെഎസ്‍ആർടിസിയായി. കർണാടക 1973 മുതലാണ് കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തു ഉപയോ​ഗിച്ചു തുടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com