ട്രെയിന്‍ യാത്ര പോകുകയാണോ?, സുരക്ഷിത യാത്രയ്ക്ക് സൂക്ഷിക്കാം മൂന്ന് നമ്പറുകള്‍ 

ക്രിസ്മസ്, പുതുവര്‍ഷം പ്രമാണിച്ച് നാട്ടിലേക്കും തിരിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനില്‍ തിരക്ക് അനുഭവപ്പെടുകയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷം പ്രമാണിച്ച് നാട്ടിലേക്കും തിരിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനില്‍ തിരക്ക് അനുഭവപ്പെടുകയാണ്. പലപ്പോഴും ട്രെയിന്‍ ടിക്കറ്റ് കിട്ടാതെ ബസിനെയോ മറ്റു ബദല്‍ ഗതാഗത മാര്‍ഗങ്ങളെയോ ആശ്രയിക്കുന്നവരും നിരവധിയാണ്. ട്രെയിനില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ 9846200180, 9846200150, 9846200100 എന്നി നമ്പറുകള്‍ സൂക്ഷിക്കാന്‍ കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശനമുണ്ടായാല്‍  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ പൊലീസ്  കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാനാണ് ഈ നമ്പറുകള്‍. കൂടാതെ 9497935859 എന്ന വാട്‌സ്ആപ് നമ്പറില്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും  വിവരങ്ങള്‍ കൈമാറാമെന്നും കേരള പൊലീസ് കുറിപ്പില്‍ അറിയിച്ചു.


കുറിപ്പ്: 

ട്രെയിന്‍ യാത്ര പോകയാണോ ? 
ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം. 
9846200180
9846200150
9846200100 
ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശനമുണ്ടായാല്‍  
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ പൊലീസ്  കണ്ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം. 
കൂടാതെ 9497935859 എന്ന വാട്‌സ്ആപ് നമ്പറില്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും  വിവരങ്ങള്‍ കൈമാറാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com