നവകേരള ബസ് കയറ്റാൻ ക്ലിഫ് ഹൗസിൽ മരം മുറിക്കാൻ എത്തി; രണ്ട് ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർക്ക് വീണ് പരിക്ക്

നട്ടെല്ലിന് പരിക്കേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നവകേരള ബസ്/ ഫെയ്സ്ബുക്ക്
നവകേരള ബസ്/ ഫെയ്സ്ബുക്ക്
Published on
Updated on

തിരുവനന്തപുരം: നവകേരള ബസ് കയറ്റാനായി മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിലെ മരം മുറിക്കുന്നതിനിടെ അപകടം. മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനിടെ വാഹനത്തിൽ നിന്ന് വീണ് രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയായിരുന്നു. 

ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് പോകുന്ന വഴിയിലെ മരിച്ചില്ലകൾ മുറിക്കാനെത്തിയത്. അതിനിടെയാണ് ശീജിത്ത്, പ്രവീൺ എന്നിവർ വാഹനത്തിൽ നിന്ന് വീണത്. നട്ടെല്ലിന് പരിക്കേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്നലെ നവകേരള ബസ് ക്ലിഫ് ഹൗസ് കോമ്പണ്ടിൽ എത്തിച്ചപ്പോള്‍ മരച്ചില്ലകളില്‍ തട്ടിയിരുന്നു. ഇതിനെ തുടർന്നാണ് മരച്ചില്ലകൾ മുറിച്ചത്. കഴിഞ്ഞ ദിവസമാണ് നവകേരള സദസ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചത്. വൻ പ്രതിഷേധമാണ് നവകേരള സദസ്സിനെതിരെ ഉയരുന്നത്. നാളെയാണ് നവകേരള സദസ്സിന് സമാപനമാവുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com