യൂത്ത് കോൺ​ഗ്രസുകാരെ വളഞ്ഞിട്ട് തല്ലിയ സംഭവം; മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

മർദ്ദനമേറ്റ കെഎസ്‍യു ജില്ലാ അധ്യക്ഷൻ എഡി തോമസ് നൽകിയ ഹർജിയിലാണ് നടപടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: നവ കേരള യാത്രക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ ഇടപെട്ട് കോടതി. സംഭവത്തിൽ കേസെടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ആലപ്പുഴ സൗത്ത് പൊലീസിനാണ് നിർദ്ദേശം. 

മർദ്ദനമേറ്റ കെഎസ്‍യു ജില്ലാ അധ്യക്ഷൻ എഡി തോമസ് നൽകിയ ഹർജിയിലാണ് നടപടി. പൊലീസിന്റെ കസ്റ്റഡിയിൽ ഇരിക്കെ ​ഗൺമാൻമാർ മ​ർദ്ദിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. 

എഡി തോമസിനു പുറമെ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന കമ്മിറ്റി അം​ഗം അജയ് ജുവൽ കുര്യാക്കോസിനാണ് മർദ്ദമേറ്റത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാരായ അനിൽ, സന്ദീപ് എന്നിവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നു കാണിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com