മുഖത്തു നോക്കാതെ ഗവര്‍ണറും മുഖ്യമന്ത്രിയും, അടുത്തിരുന്നിട്ടും അഭിവാദ്യമില്ല; 'കട്ടക്കലിപ്പില്‍' പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ

അടുത്തടുത്ത് ഇരുന്നിട്ടും ഇരുവരും ഹസ്തദാനം ചെയ്യാനോ, പരസ്പരം മുഖത്ത് നോക്കാന്‍ പോലും തയ്യാറായില്ല.
സത്യപ്രതിജ്ഞാവേദിയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും
സത്യപ്രതിജ്ഞാവേദിയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പരസ്പരം മിണ്ടാതെ മുഖ്യമന്ത്രിയും ഗവര്‍ണറും. അടുത്തടുത്ത് ഇരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനോ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോ ഹസ്തദാനം ചെയ്യാനോ, പരസ്പരം മുഖത്ത് നോക്കാനോ തയ്യാറായില്ല. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് പിന്നിലുടെ ഗവര്‍ണര്‍ കടന്നുപോകുകയും ചെയ്തു. രാജ്ഭവനിലെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മടങ്ങി. 

വൈകീട്ട് നാലുമണിയോടെയാണ് പുതിയ മന്ത്രിമാരായി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെബി ഗണേഷ് കുമാറും ചുമതലയേറ്റു. രാജ്ഭവനില്‍ ഒരുക്കിയ പന്തലിലെ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവത്തിലും ഗണേഷ് കുമാർ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങ്  പ്രതിപക്ഷം ബഹിഷ്കരിച്ചു.
പുതിയ മന്ത്രിമാർ പങ്കെടുക്കുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും.

ഏക എംഎല്‍എയുള്ള പ്രധാന ഘടകകക്ഷികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന എല്‍ഡിഎഫിലെ ധാരണ അനുസരിച്ചാണു മന്ത്രിപദവി വച്ചുമാറ്റം. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണു കോണ്‍ഗ്രസ്(എസ്), കേരള കോണ്‍ഗ്രസ്(ബി) പ്രതിനിധികള്‍ മന്ത്രി സ്ഥാനത്തേക്ക് എത്തിയത്. 

കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുകൂടിയായ കടന്നപ്പള്ളി മൂന്നാംതവണയാണ് മന്ത്രിയാകുന്നത്. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും ചലച്ചിത്രനടനുമായ കെ ബി ഗണേഷ്‌കുമാര്‍ 2001 മുതല്‍ പത്തനാപുരം മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com