കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ചു; ഗര്‍ഭിണിയടക്കം രണ്ടു പേര്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2023 11:26 AM |
Last Updated: 02nd February 2023 11:36 AM | A+A A- |

കത്തിനശിച്ച കാര്‍'/ടിവി ദൃശ്യം
കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടു പേര്‍ വെന്തു മരിച്ചു. ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് അപകടം. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.
ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ മുന്‍ഭാഗത്തുനിന്നു തീ പടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗര്‍ഭിണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. ഫയര്‍ സ്റ്റേഷനില്‍നിന്നു നൂറു മീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. ഇവിടെനിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയാണ് തീയണച്ചത്.
പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. മുന്‍സീറ്റിലെ ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
തൃശൂരില്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ