ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം, അതിഥിത്തൊഴിലാളികൾ താമസിച്ച വീട് ഭാഗികമായി തകർത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2023 07:00 AM |
Last Updated: 03rd February 2023 07:00 AM | A+A A- |

പ്രതീകാത്മക ചിത്രം
ഇടുക്കി: ബി എൽ റാവിൽ അതിഥിത്തൊഴിലാളികൾ താമസിച്ചിരുന്ന വീടിന് നേരെ കാട്ടാനയുടെ ആക്രമണം. ഒരു വീട് ഭാഗികമായി തകർത്തു. പുലർച്ചെ 1.30 ഓടെയായിരുന്നു അരിക്കൊമ്പന്റെ ആക്രമണം.ആക്രമണത്തിൽ ആർക്കും പരിക്കില്ല.
ശബ്ദം കേട്ട് മുറിയിൽ താമസിച്ചിരുന്ന ഒരു കുടുംബം പുറത്തേക്ക് ഓടി. എന്നാൽ കൊമ്പൻ നിലയുറപ്പിച്ചതോടെ അടുത്ത മുറിയിലുണ്ടായിരുന്ന കുടുംബം വീടിനുള്ളിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു. തുടർന്ന് പ്രദേശവാസികളും വനം വകുപ്പും എത്തി പടക്കം പൊട്ടിച്ചും ബഹളം വെച്ചും കൊമ്പനെ അവിടെ നിന്നും മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും അരികൊമ്പന്റെ ആക്രമണം പ്രദേശത്ത് ഉണ്ടായിരുന്നു. നേരത്തെ രണ്ട് വീടുകൾ തകർത്തു. അതിഥി തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വനം വകുപ്പ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വയനാട്ടിലും നോറോ വൈറസ്; 98 വിദ്യാർത്ഥികൾ ചികിത്സ തേടി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ