വയനാട്ടിലും നോറോ വൈറസ്; 98 വിദ്യാർത്ഥികൾ ചികിത്സ തേടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2023 08:34 PM  |  

Last Updated: 02nd February 2023 08:34 PM  |   A+A-   |  

VIRUS

പ്രതീകാത്മക ചിത്രം

 

കൽപ്പറ്റ: വയനാട്ടിലും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ലക്കിടി നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്കൂളിലെ 98 വിദ്യാർത്ഥികൾ ചികിത്സ തേടിയിരുന്നു. 

സ്കൂളിലേക്കുള്ള കുടിവെള്ള സ്രോതസിൽ നിന്നാണ് രോ​ഗം പകർന്നത്. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാ​ഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. 

നേരത്തെ കൊച്ചിയില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊച്ചി കാക്കനാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒന്നാം  ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. 

കടുത്ത ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ നോറോ വൈറസ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാറിന് തീപിടിച്ചത് ഡാഷ് ബോര്‍ഡില്‍ നിന്ന്; ഷോര്‍ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ