ഇന്ധനവിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തവര്‍ മാപ്പുപറയണം; നേതാക്കളുടെ ധൂര്‍ത്തിന് ജനത്തെ പിഴിയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2023 05:51 PM  |  

Last Updated: 03rd February 2023 05:51 PM  |   A+A-   |  

v_muralidharan

വി മുരളീധരന്‍ / ഫയല്‍ ചിത്രം

 


ന്യൂഡല്‍ഹി: പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധികളുടെയും കമ്മിഷന്‍ അധ്യക്ഷരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതി. സാമൂഹ്യക്ഷേമ നികുതി എന്നത് തട്ടിപ്പാണെന്നും അ്‌ദ്ദേഹം പറഞ്ഞു. 

പെട്രോള്‍ - ഡീസല്‍ വിലയുടെ പേരില്‍ കേന്ദ്രത്തിനെതിരെ  സമരം ചെയ്തവര്‍ മാപ്പു പറയണം. നികുതി വര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. റവന്യു കമ്മി ഗ്രാന്റ് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മറ്റു ഗ്രാന്റുകളും കുറച്ചിട്ടില്ല. ധനകാര്യ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുകയും ധൂര്‍ത്ത് അവസാനിപ്പിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വി മുരളീധരന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇത്തവണയും ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്ല; അനര്‍ഹരെ ഒഴിവാക്കുമെന്ന് പ്രഖ്യാപനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ