ഇടുക്കിയെ വിറപ്പിക്കുന്ന സി​ഗരറ്റ് കൊമ്പൻ ചരിഞ്ഞു; വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ നിലയിൽ ജഡം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2023 07:02 AM  |  

Last Updated: 04th February 2023 07:41 AM  |   A+A-   |  

cigeratte_komban

സി​ഗരറ്റ് കൊമ്പൻ മരിച്ചനിലയിൽ/ ചിത്രം; ഫെയ്സ്ബുക്ക്

 

ഇടുക്കി; ഇടുക്കി ചിന്നക്കനാലിനെ വിറപ്പിക്കുന്ന കാട്ടാന സി​ഗരറ്റ് കൊമ്പന ചരിഞ്ഞ നിലയിൽ. ബിഎൽ റാം കുളത്താമ്പാറയ്ക്കു സമീപം ഈശ്വരന്റെ ഏലത്തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് കൊമ്പൻ ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെന്ന് ദേവികുളം ഫോറസ്റ്റ് റേ‍ഞ്ച് ഓഫിസർ പിവി വെജി പറഞ്ഞു.

എട്ടു വയസുകാരനായ സി​ഗരറ്റ് കൊമ്പൻ പ്രദേശത്തെ നിത്യ സാന്നിധ്യമായിരുന്നു. ഇടുക്കിയെ വിറപ്പിക്കുന്ന മറ്റു കൊമ്പൻമാരിൽ നിന്ന് വ്യത്യസ്തമായി ആനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്ന കൊമ്പനാണു സിഗരറ്റ് കൊമ്പൻ. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമ്പനാണിത്. വണ്ണം കുറഞ്ഞ നീണ്ട കൊമ്പുകൾ ഉള്ളതിനാലാണു വാച്ചർമാരും നാട്ടുകാരും സിഗരറ്റ് കൊമ്പൻ എന്നു പേരിട്ടത്.

അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഷാൻട്രി ടോം, മൂന്നാർ ഡിഎഫ്ഒ രമേഷ് വിഷ്ണോയി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വെറ്ററിനറി സർജൻമാരായ ഡോ. നിഷ റേയ്ച്ചൽ, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം സംസ്കരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്ലസ്ടുക്കാരനായ മകനെ കേസിൽ നിന്ന് ഒഴിവാക്കാം; അമ്മയെ നിരന്തരം ഫോൺ ചെയ്തു, ഹോട്ടലിലേക്ക് വിളിച്ചു; എസ്ഐക്ക് സസ്പെൻഷൻ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ