അടുത്ത വീട്ടിലെ ടയര്‍ കത്തിച്ചു; ഏഴു വയസ്സുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ചു, കണ്ണില്‍ മുളകുപൊടി വിതറി അമ്മയുടെ ക്രൂരത
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2023 07:49 PM |
Last Updated: 05th February 2023 07:49 PM | A+A A- |

പ്രതീകാത്മക ചിത്രം
കുമളി: ഏഴു വയസ്സുകാരനോട് അമ്മയുടെ ക്രൂരത. ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി കണ്ണില്‍ വിതറുകയും ചെയ്തു. കുട്ടിയുടെ കൈയ്ക്കും കാലിനും പൊള്ളലേറ്റു. അടുത്ത വീട്ടിലെ ടയര്‍ എടുത്ത് കത്തിച്ചതാണ് കുട്ടിയോട് ക്രൂരത കാണിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. കാല്‍മുട്ടിന് താഴേയും കയ്യിലും ഗുരുതരമാ.ി പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ഡ് മെമ്പറും അയല്‍വാസികളും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയെ കസ്റ്റഡിയില്‍ എടുക്കുന്നത് അടക്കമുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ മണ്ണാര്‍ക്കാട് യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ തിരികെ ഏല്‍പ്പിച്ചു