സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍ രാജിവെച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2023 07:29 PM |
Last Updated: 06th February 2023 07:29 PM | A+A A- |

മേഴ്സി കുട്ടന്‍/ ഫെയ്സ്ബുക്ക്
തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം മേഴ്‌സി കുട്ടന്‍ രാജിവെച്ചു. കാലാവധി തീരാന്‍ ഒന്നരവര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. മുഴുവന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. യു ഷറഫലി പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആയേക്കും. കായികമന്ത്രി വി അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കാന്‍ മേഴ്‌സി കുട്ടനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
കായികതാരങ്ങള്‍ക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്‌സി കുട്ടന്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മന്ത്രിയും മേഴ്‌സി കുട്ടനും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ