പഞ്ചസാര നല്‍കാമെന്ന് പറഞ്ഞു പറ്റിച്ചു; ഒരാള്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 09:24 PM  |  

Last Updated: 07th February 2023 09:24 PM  |   A+A-   |  

JITHENDRA_RAM

അറസ്റ്റിലായ ജിതേന്ദ്ര റാം

 


കൊച്ചി: പഞ്ചസാര നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചി സ്വദേശികളെ കബളിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മുംബൈ സ്വദേശിയായ ജിതേന്ദ്ര രാജറാം കമ്പ്‌ലെ എന്നയാളാണ് പിടിയിലായത്.എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ്ശങ്കറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊച്ചി സ്വദേശികളായ പരാതിക്കാര്‍ പഞ്ചസാര കച്ചവടം ചെയ്യുന്നതിനായി 9 ലക്ഷത്തോളം രൂപ മുംബൈ സ്വദേശിയായ പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. തുര്‍ന്ന് പഞ്ചസാര കയറ്റുവാനായി ലോറി അയച്ചു കൊടുത്തപ്പോള്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ആയി എന്ന് പറഞ്ഞ് ലോറി തിരിച്ചയച്ചു. പലപ്രാവശ്യം പഞ്ചസാര നല്‍കാന്‍ ആവശ്യപ്പെട്ട് പ്രതി ഓരോ കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിച്ചു. പിന്നീട് പരാതിക്കാര്‍ പണം തിരികെ ആവശ്യപ്പെട്ടു. പണവും തിരികെ നല്‍കാന്‍ പ്രതി തയ്യാറായില്ല. ഇതേത്തുടര്‍ന്ന് പരാതിക്കാര്‍ പ്രതിയുടെ കമ്പനിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കമ്പനിയായ ഗ്ലോബല്‍ ഇമ്പക്‌സ് ഇന്റര്‍നാഷണല്‍ കമ്പനിക്ക് യാതൊരു ട്രേഡിങ്ങും ഇല്ല എന്ന് മനസ്സിലായി. ഇതോടെ പരാതിക്കാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

പൊലീസിന്റെ നിര്‍ദേശപ്രകാരം എറണാകുളത്തെത്തിയ പ്രതിയെ പ്രതിയെ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയ് ശങ്കറിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് ചാക്കോയുടെയും നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ കള്ളക്കടത്ത് സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ റെയ്ഡ്; കോഴിക്കോട് 4.11 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ