വീണ്ടും പടയപ്പയുടെ വിളയാട്ടം; റേഷന്‍ കട തകര്‍ത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 05:47 PM  |  

Last Updated: 07th February 2023 05:47 PM  |   A+A-   |  

padayappa

കാട്ടുകൊമ്പൻ 'പടയപ്പ'

 

മൂന്നാര്‍: പടയപ്പ എന്ന് വിളിക്കുന്ന കാട്ടാന വീണ്ടും നാട്ടിലിറങ്ങി.  കടലാറില്‍ റേഷന്‍കട തകര്‍ത്തു. ചൊക്കനാട് ഇറങ്ങിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തിന് കേടുപാട് ഉണ്ടാക്കി. രണ്ടാഴ്ച മുന്‍പ് പെരിയവരൈ ലോവര്‍ ഡിവിഷനിലും ഗ്രാംസ് ലാന്‍ഡിലും രണ്ട് ഓട്ടോറിക്ഷകളും പടയപ്പ തകര്‍ത്തിരുന്നു. 

മദപ്പാട് കണ്ടുതുടങ്ങിയ പടയപ്പ ഒരു മാസത്തോളമായി അക്രമാസക്തനാണ്. കൃഷി നശിപ്പിക്കുകയും വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്യുന്നതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 50 മുതല്‍ 550രൂപ വരെ വര്‍ധന;  വെള്ളക്കരം വര്‍ധിപ്പിച്ച് ഉത്തരവിറക്കി