വീട് ജപ്തി ചെയ്യാന്‍ ബാങ്കുകാരെത്തി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2023 04:42 PM |
Last Updated: 09th February 2023 04:52 PM | A+A A- |

കാര്‍ത്തികേയന്റെ വീട്/വീഡിയോ സ്‌ക്രീന്‍ഷോട്ട്
വൈക്കം: ബാങ്കിന്റെ ജപ്തി നടപടികള്‍ക്കിടെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. വൈക്കം തോട്ടകം വാക്കേത്തറ സ്വദേശി കാര്‍ത്തികേയന്‍ (61) ആണ് തൂങ്ങിമരിച്ചത്. തോട്ടകം സഹകരണ ബാങ്കിന്റെ ജപ്തി നടപടികള്‍ക്കിടെയാണ് ആത്മഹത്യ. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
2014ല്‍ കാര്‍ത്തികേയന്‍ സഹകരണ ബാങ്കില്‍ നിന്ന് ഏഴുലക്ഷം രൂപ വായ്പ്പയെടുത്തിരുന്നു. പിന്നീട് ഇത് പുതുക്കി വീണ്ടും തുകയെടുത്തു. എന്നാല്‍ തിരിച്ചടവ് മുടങ്ങി. ഇതേത്തുടര്‍ന്ന് സഹകരണ ബാങ്ക് വീട് ജപ്തി ചെയ്യാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.
ജപ്തിക്ക് മുന്നോടിയായി സ്ഥലം അളക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ഇന്ന് വീട്ടിലെത്തിയിരുന്നു. ഇവര്‍ മടങ്ങിയതിന് ശേഷമാണ് കാര്‍ത്തികേയന്‍ ആത്മഹത്യ ചെയ്തത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ ആറ് മാസമായി ശമ്പളമില്ല; കൊല്ലത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ