ആറ് മാസമായി ശമ്പളമില്ല; കൊല്ലത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2023 04:33 PM |
Last Updated: 09th February 2023 05:23 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: ആറ് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം ബ്ലോക് നോഡല്‍ പ്രേരക് ആയിരുന്ന മാങ്കോട് സ്വദേശി ഇഎസ് ബിജു മോനാണ് ആത്മഹത്യ ചെയ്തത്.
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ആരോപിച്ചു. സംസ്ഥാനത്ത് 1714 പ്രേരക്മാര്‍ പ്രതിസന്ധിയിലാണെന്ന് അസോസിയേഷന്‍ പറയുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദേശവകുപ്പിന് കീഴിലാക്കിയയെങ്കിലും ഇത് നടപ്പാകാതെ വന്നതാണ് ശമ്പളം തടസപ്പെടാൻ കാരണംവേതനത്തിനായി സാക്ഷരതാ പ്രേരക് അസോസിയേഷന്‍ സമരം ചെയ്യുന്നതിനിടെയാണ് ബിജു ജീവനൊടുക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
വി മുരളീധരന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു; കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ