വി മുരളീധരന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു; കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2023 12:18 PM  |  

Last Updated: 09th February 2023 12:19 PM  |   A+A-   |  

v_muralidharan

വി മുരളീധരന്‍

 

തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകളും കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

വീട് വൃത്തിയാക്കാന്‍ എത്തിയ സത്രീയാണ് കാര്‍പ്പോര്‍ച്ചില്‍ ചോരപ്പാടുകളും ജനല്‍ചില്ലുകളും പൊട്ടിയ നിലയില്‍ കണ്ടത്. വീടിന്റെ ടെറസിലേക്ക് കയറുന്ന പടികളിലും രക്തപ്പാടുകള്‍ ഉണ്ട്. പോര്‍ച്ചില്‍ ഒരു വലിയ കരിങ്കല്ലും കണ്ടെത്തി. 

ആക്രമണം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതിന് തൊട്ടുപുറകിലാണ് വി മുരളീധരന്റെ ഓഫീസ്. രാവിലെ ശ്രദ്ധയില്‍പ്പെട്ട സ്ത്രീ വി മുരളീധരന്റെ സഹായിയെ അറിയിക്കുകയായിരുന്നു.

ഇന്നലെ രാത്രിയിലാകാം സംഭവമെന്നാണ് കരുതുന്നത്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും. അയല്‍വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജനങ്ങളോട് പുച്ഛം, തുടര്‍ഭരണം ലഭിച്ചതിന്റെ ധാര്‍ഷ്ട്യം'; ഇന്ധന സെസിനെതിരെ പ്രതിപക്ഷ എംഎല്‍എമാര്‍ കാല്‍നടയായി നിയമസഭയിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ