കോഴിക്കോട്ട് വെളിച്ചെണ്ണ കമ്പനിക്ക് തീപിടിച്ചു; വന്‍ നഷ്ടം; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2023 05:44 PM  |  

Last Updated: 10th February 2023 05:45 PM  |   A+A-   |  

coconut_oil_company_fire

ബാലുശേരിയിലെ വെളിച്ചെണ്ണ കമ്പനിക്ക് തീപിടിച്ചപ്പോള്‍

 

കോഴിക്കോട്: ബാലുശേരി പാലോളിമുക്കില്‍ വെളിച്ചെണ്ണ കമ്പനിക്ക് തീ പിടിച്ചു. ഏകദേശം അരക്കോടി രൂപയുടെ നഷ്ടമുണ്ടായതാണ് നിഗമനം. രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. 

ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീ പിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പേരാമ്പ്ര, നരിക്കുനി എന്നിവിടങ്ങളിലെ അഗ്നിശമന യൂണിറ്റുകള്‍  സ്ഥലത്തെത്തിയാണ് തീയണച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടിത്തം, പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ