തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടിത്തം, പ്രദേശവാസികളെ ഒഴിപ്പിച്ചു-വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2023 04:57 PM  |  

Last Updated: 10th February 2023 06:05 PM  |   A+A-   |  

fire

തിരുവനന്തപുരത്ത് അക്വേറിയം ഗോഡൗണിന് തീപിടിച്ചപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌

 

തിരുവനന്തപുരം:  തിരുവനന്തപുരം നഗരത്തിലെ വലിയ ജനവാസകേന്ദ്രങ്ങളില്‍ ഒന്നായ വഴുതക്കാട് വന്‍ തീപിടിത്തം. അക്വേറിയം വില്‍ക്കുന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേന എത്തി
തീ അണച്ചു.

ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ജനവാസകേന്ദ്രത്തില്‍ ഉണ്ടായ തീപിടിത്തം  ആയത് കൊണ്ട് കടുത്ത ആശങ്കയാണ് ഉയര്‍ന്നത്.
ചെങ്കല്‍ച്ചൂള ഫയര്‍ സ്‌റ്റേഷനില്‍നിന്നുള്ള മൂന്ന് യൂണിറ്റുകള്‍ അടക്കം നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. ​ഗോഡൗണിന്റെ തകരഷീറ്റ് മാറ്റി വെള്ളം ഒഴിച്ച് ആണ് തീ കെടുത്തിയത്. 

ഗോഡൗണിന്റെ തൊട്ടടുത്ത് നിരവധി വീടുകള്‍ ഉണ്ട്. അതിനാല്‍ സമീപ വീടുകളിലേക്ക് തീ പടരാതെ അണയ്ക്കാനുള്ള ശ്രമമാണ് നടന്നത്. തൊട്ടടുത്ത വീടുകളിലെ ആളുകളെ ഒഴിപ്പിച്ച് അപകടം ഒഴിവാക്കി.  പൊലീസും നാട്ടുകാരും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇനി ഒരു ജീവനും റോഡില്‍ പൊലിയരുത്; കര്‍ശന നടപടി വേണം; ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ