നികുതി അടയ്ക്കാതിരിക്കുന്നത് പ്രായോഗികമല്ല; സുധാകരനെ തള്ളി വി ഡി സതീശന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2023 01:19 PM |
Last Updated: 11th February 2023 01:19 PM | A+A A- |

വിഡി സതീശന്‍ /ഫയല്‍
തിരുവനന്തപുരം: അധിക നികുതി അടയ്ക്കരുതെന്ന കെപിസിസി പ്രസിന്റ് കെ സുധാകരന്റെ ആഹ്വാനം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നികുതി അടയ്ക്കാതിരിക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. കെ സുധാകരന്‍ പിണറായി വിജയനെ പരിഹസിച്ചതാണ്. അല്ലാതെ നികുതി അടയ്‌ക്കേണ്ട എന്ന അര്‍ത്ഥത്തിലല്ല പറഞ്ഞത്.
പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ നികുതി അടയ്‌ക്കേണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തെ കളിയാക്കാനാണ് കെപിസിസി പ്രസിഡന്റ് അങ്ങനെ പറഞ്ഞത്. അത് താന്‍ ചോദിച്ചപ്പോഴും സുധാകരന്‍ തന്നോട് വ്യക്തമാക്കിയെന്ന് വിഡി സതീശന്‍ പറഞ്ഞു.
നികുതി പിരിക്കേണ്ടതില്ല എന്ന് കോണ്‍ഗ്രസിന് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ അധികനികുതി അടയ്ക്കരുതെന്നും നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടയ്ക്കില്ലെന്ന് യുഡിഎഫ് കാലത്ത് പിണറായി വിജയന്‍ പറഞ്ഞിരുന്നു. നികുതി പിരിക്കാന്‍ ത്രാണിയില്ലാത്ത സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു. തിരുത്തേണ്ടത് തിരുത്തണം, ജനങ്ങള്‍ക്കു വേണ്ടിയാകണം ഭരണമെന്നും കെ.സുധാകരന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'ഒരന്വേഷണവുമില്ല'; റിസോര്‍ട്ട് വിവാദം, സിപിഎം അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ തള്ളി എം വി ഗോവിന്ദന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ