വീൽചെയറിൽ അകത്തേക്ക് കടക്കാൻ കഴിയില്ല, തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയോട് വിവേചനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2023 08:28 AM |
Last Updated: 11th February 2023 08:28 AM | A+A A- |

സുനിത ത്രിപ്പാനിക്കര/ ചിത്രം ഫേസ്ബുക്ക്
കണ്ണൂർ: പയ്യന്നൂരിൽ തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയെ അകത്തേക്ക് കടത്തിവിട്ടില്ലെന്ന് പരാതി. എസ്എംഎ രോഗബാധിതയായ സുനിത ത്രിപ്പാനിക്കരയോടാണ് ക്ഷേത്രത്തിലെ പ്രധാന ആചാരകൻ വിവേചനം കാണിച്ചത്. പയ്യന്നൂർ കോറോം മൂച്ചില്ലോട് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം.
വീൽചെയറിലാതിനാൽ അകത്തേക്ക് കടത്തിവിടില്ലെന്ന് പ്രധാന ആചാരകൻ പറഞ്ഞുവെന്നാണ് യുവതിയുടെ പരാതി. തനിക്ക് അനുഭവിക്കേണ്ടി വന്ന വിവേചനം അംഗീകരിക്കാനാകില്ലെന്നും സുനിത പറഞ്ഞു. അതേസമയം ക്ഷേത്ര കമ്മിറ്റി സംഭവത്തിൽ ഇതുവരെ പ്രതികരച്ചിട്ടില്ല.
ഈ വാർത്ത കൂടി വായിക്കൂ
'എന്ത് നുണകളും പറത്തിവിടാം എന്നു കരുതേണ്ട, മാധ്യമങ്ങൾ അതിര് കടക്കുന്നു'- ഇപി ജയരാജൻ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ