ചാലക്കുടി പുഴയിൽ ചീങ്കണ്ണി വല കുടുങ്ങിയ നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 09:21 AM  |  

Last Updated: 12th February 2023 09:21 AM  |   A+A-   |  

crocodile

ചീങ്കണ്ണി വല കുടുങ്ങിയ നിലയില്‍/ ടിവി ദൃശ്യം

 

തൃശൂർ : ചാലക്കുടി പുഴയിൽ ചീങ്കണ്ണിയെ വല ശരീരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. വെറ്റിലപ്പാറ ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ മോട്ടോർ ഷെഡ്‌ഡിനടുത്താണ് ചീങ്കണ്ണിയെ കണ്ടെത്തിയത്. 

പാറപ്പുറത്ത് കിടന്നിരുന്ന ചീങ്കണ്ണിയുടെ ശരീരത്തിലാണ് പച്ച നിറത്തിലുള്ള വല  കുടുങ്ങിയതായി കണ്ടെത്തിയത്. ചീങ്കണ്ണിക്ക് നീന്തുന്നതിന് പ്രശ്നമൊന്നുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചീങ്കണ്ണിയുടെ ദൃശ്യങ്ങൾ നാട്ടുകാർ വനംവകുപ്പിന് അയച്ചുകൊടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വയനാട് നെൻമേനിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം; ആക്രമിച്ച് കൊന്ന നിലയിൽ കാട്ടുപന്നിയുടെ ജഡം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ