വയനാട് നെൻമേനിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം; ആക്രമിച്ച് കൊന്ന നിലയിൽ കാട്ടുപന്നിയുടെ ജഡം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 06:53 AM  |  

Last Updated: 12th February 2023 06:53 AM  |   A+A-   |  

cage

വനം വകുപ്പ് സ്ഥാപിച്ച കൂട്/ ടെലിവിഷൻ ദൃശ്യം

 

കൽപ്പറ്റ: വയനാട് നെൻമേനി പടിപ്പറമ്പിൽ കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. വനം വകുപ്പ് ഇവിടെ കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. കഴിഞ്ഞ ആഴ്ച ഇതേ പ്രദേശത്ത് കെണിയിൽ കുടുങ്ങി മറ്റൊരു കടുവ ചത്തിരുന്നു. പിന്നാലെയാണ് വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ രണ്ട് മാസമായി അമ്പലവയൽ, നെൻമേനി പ്രദേശങ്ങൾ കടുവ ഭീതിയിലാണ്. 

കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവ ആക്രമിച്ച് കൊന്ന നിലയിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിരുന്നു. തുടർന്നാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചത്. സമീപത്തായി നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 

ദിവസങ്ങൾക്ക് മുൻപ് നാട്ടുകാരിൽ ചിലർ ഇവിടെ കടുവയെ കണ്ടതായി പറയുന്നു. കടുവയെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച പ്രതി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ