പുരുഷൻ പ്രസവിച്ചെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിൽ, ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല; എംകെ മുനീർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2023 09:01 PM |
Last Updated: 12th February 2023 09:04 PM | A+A A- |

സഹദും സിയയും, എംകെ മുനീർ/ ചിത്രം; ഫെയ്സ്ബുക്ക്
കോഴിക്കോട്; ട്രാൻസ്ജെൻഡർ ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നത് വലിയ വാർത്തയായിരുന്നു. ട്രാൻസ്മാനായ സഹദാണ് കുഞ്ഞിനെ പ്രസവിച്ചത്. ഇപ്പോൾ ഈ സംഭവത്തിൽ വിവാദപരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീർ. പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്നാണ് എംകെ മുനീർ പറയുന്നത്. പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങൾ പോലും നടത്തുന്നത്. പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്. പുരുഷൻ പ്രസവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എം കെ മുനീർ പറഞ്ഞു. കോഴിക്കോട് വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയയ്ക്കും സഹദിനും കഴിഞ്ഞ ദിവസമാണ് കുഞ്ഞ് പിറന്നത്. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തിരുന്നു. എങ്കിലും ഗർഭപാത്രം നീക്കിയിരുന്നില്ല. അതിനാലാണ് ഗർഭം ധരിക്കാൻ സഹദ് തീരുമാനിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ലോറിയില്‍ കഞ്ചാവ് മിഠായി കടത്ത്; നാലുചാക്ക് മയക്കുമരുന്ന് പിടിച്ചു, അച്ഛനും മകനും അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ