തുടര്‍ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ബംഗളൂരുവിലേക്ക്; എയര്‍ ആംബുലന്‍സില്‍ 9 അംഗസംഘം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2023 02:36 PM |
Last Updated: 12th February 2023 02:36 PM | A+A A- |

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ നിന്ന് വിമാനത്തിലേക്ക് കൊണ്ടുപോകുന്നു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക്. ന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ബംഗളുരുവിലേക്ക് മാറ്റുന്നത്.
നാലുമണിക്കാണ് അദ്ദേഹത്തെയും കൊണ്ടുള്ള പ്രത്യേകവിമാനം തിരുവനന്തപുരത്തുനിന്നും പറന്നുയരുക. കടുത്ത പനിയെയും ശ്വാസതടസത്തെയും തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്ത ശേഷമാണ് അദ്ദേഹത്തെ തുടര്‍ചികിത്സയ്ക്കായി ബംഗളരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍, രണ്ട് പെണ്‍മക്കളും ഉമ്മന്‍ചാണ്ടിക്കൊപ്പം ബംഗളുരുവിലേക്ക് പോകുന്നുണ്ട്. ഡോക്ടര്‍മാരും കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ് നാന്‍ എംപിയും ഉമ്മന്‍ചാണ്ടിയെ അനുഗമിക്കും. നേരത്തെ ജര്‍മ്മനിയില്‍ നടത്തിയ സര്‍ജറിക്ക് ശേഷമാണ് ബംഗളൂരുവില്‍ തുടര്‍ ചികിത്സ നിര്‍ദേശിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ