'കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു; താലൂക്ക് ഓഫീസില്‍ എംഎല്‍എയുടെ നാടകം'; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

'എംഎല്‍എ ജനീഷ് കുമാര്‍ താലൂക്ക് ഓഫീസില്‍ കാണിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണ്'
വാട്‌സ്ആപ്പ് ചാറ്റ്/ ടിവി ദൃശ്യം
വാട്‌സ്ആപ്പ് ചാറ്റ്/ ടിവി ദൃശ്യം

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി വിവാദത്തില്‍ ജീവനക്കാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്ത്. ആരും മുങ്ങിയതല്ല. എല്ലാ ജീവനക്കാരും അവധിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എംഎല്‍എ ജനീഷ് കുമാര്‍ താലൂക്ക് ഓഫീസില്‍ കാണിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണ്. 

കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു. നാടകത്തില്‍ എംഎല്‍എ നിറഞ്ഞാടിയെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ വിമര്‍ശനം ഉന്നയിക്കുന്നു. എംഎല്‍എയ്ക്ക് ഹാജര്‍നില പരിശോധിക്കാന്‍ അവകാശമുണ്ടോയെന്നും കോന്നി താലൂക്ക് ഒഫീഷ്യല്‍ എന്ന ഗ്രൂപ്പില്‍ ചോദിക്കുന്നുണ്ട്. അന്ന് സേവനം തേടി താലൂക്ക് ഓഫീസിലെത്തിയത് പത്തുപേരില്‍ താഴെ മാത്രമാണെന്നും ചാറ്റില്‍ സൂചിപ്പിക്കുന്നുണ്ട്. 

വാട്‌സ്ആപ്പ് ചാറ്റ്/ ടിവി ദൃശ്യം
വാട്‌സ്ആപ്പ് ചാറ്റ്/ ടിവി ദൃശ്യം

അതേസമയം, കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ തിരിച്ചെത്തി. യാത്ര വിവാദമായ പശ്ചാത്തലത്തില്‍ ഓഫീസ് പരിസരത്ത് പാര്‍ക്കു ചെയ്ത വാഹനങ്ങള്‍ എടുക്കാന്‍ വരാതെ ജീവനക്കാര്‍ നേരെ വീടുകളിലേക്ക് പോകുകയായിരുന്നു. രാത്രി മൂന്നുമണിയോടെയാണ് ജീവനക്കാര്‍ ടൂര്‍ കഴിഞ്ഞ് തിരിച്ചെത്തിയത്. 

ജീവനക്കാരുടെ ഉല്ലാസയാത്ര സ്‌പോണ്‍സേഡ് ആണെന്ന ആരോപണം ട്രാവൽസ് മാനേജര്‍ ശ്യാം നിഷേധിച്ചു. ട്രാവല്‍സിലെ ഡ്രൈവര്‍ മുഖേനയാണ് ഓട്ടം ലഭിച്ചത്. ഓഫീസിലെ ഏതോ സ്റ്റാഫാണ് ഡ്രൈവറെ വിളിച്ചത്. അവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്ട്. യാത്രയ്ക്ക് 35,000 രൂപ വാങ്ങിയെന്നും ശ്യാം പറഞ്ഞു. താലൂക്ക് ഓഫീസില്‍ നിന്നുള്ളവരാണ് ഓട്ടം വിളിച്ചതെന്ന കാര്യം തന്നോട് പറഞ്ഞിട്ടില്ല. താലൂക്ക് ഓഫീസിലെ വിനോദയാത്ര വിവാദമായപ്പോഴാണ് താന്‍ ഡ്രൈവറെ വിളിച്ച്  ചോദിച്ചത്. അപ്പോഴാണ് ജീവനക്കാരാണ് വണ്ടി വിളിച്ചതെന്ന് അറിയുന്നതെന്നും ശ്യാം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com