കുതിരവട്ടത്തു നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്തി; വേങ്ങരയിൽ ബസ് ഇറങ്ങിയപ്പോൾ പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2023 09:23 AM |
Last Updated: 12th February 2023 09:23 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പൂനം ദേവിയെ പിടികൂടി. വേങ്ങരയിൽ വച്ചാണ് ഇവരെ പിടികൂടിയത്. വേങ്ങരയിൽ ബസ് ഇറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്. രാവിലെ കോഴിക്കോട് നിന്ന് വേങ്ങര ബസിലാണ് ഇവർ രക്ഷപ്പെട്ടത്.
മലപ്പുറം വേങ്ങര സഞ്ജിത് പാസ്വാൻ വധക്കേസിലെ പ്രതിയാണ് പൂനം ദേവി. ഫൊറൻസിക് ലാബിലെ തടവുകാരിയായിരുന്നു. ഇന്നലെയാണ് ഇവിടെ എത്തിച്ചത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ ഇളക്കി മാറ്റിയാണ് ഇവർ രക്ഷപ്പെട്ടത്. ബിഹാറിലെ വൈശാലി സ്വദേശിയാണ് പൂനം.
രാത്രി 12.15 ഓടെയാണ് സംഭവം. കഴിഞ്ഞ ദിവസം വേങ്ങര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ് പൂനം. ഭർത്താവായ സഞ്ജിത് പാസ്വാനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരായ കേസ്.
സുരക്ഷാ ജീവനക്കാരാണ് ഇവർ ചാടിപ്പോയതായി കണ്ടെത്തിയത്. പിന്നാലെ അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ പാരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ചാലക്കുടി പുഴയിൽ ചീങ്കണ്ണി വല കുടുങ്ങിയ നിലയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ