കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; 83കാരനായ പൂജാരിക്ക് 45 വർഷം കഠിന തടവും പിഴയും
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2023 08:45 PM |
Last Updated: 13th February 2023 08:45 PM | A+A A- |

പ്രതി പുരുഷോത്തമൻ
കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 83കാരനായ പൂജാരിക്ക് 45 വർഷം കഠിനതടവും 80,000 രൂപ പിഴയും വിധിച്ച് പോക്‌സോ കോടതി. ഉദയംപേരൂർ സ്വദേശി പുരുഷോത്തമനെയാണ് എറണാകുളം പ്രിൻസിപ്പൽ പോക്‌സോ കോടതി ശിക്ഷിച്ചത്. കൽക്കണ്ടവും മുന്തിരിയും നൽകിയാണ് മൂന്നര വയസ്സുകാരിയായ കൂട്ടിയെ ഇയാൾ പീഡനത്തിനിരയാക്കിയത്.
2019- 2020 കാലത്താണ് കേസിനാസ്പദമായ സംഭവം. അമ്പലത്തിലെ പൂജാരിയായിരുന്നു പുരുഷോത്തമൻ. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. പിന്നീട് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉദയം പേരൂർ പൊലീസ് കേസെടുക്കുകയായിരുന്നു.
പോക്‌സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പത്തോളം ഗുരുതരമായ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊച്ചുമകളുടെ പ്രായമുള്ള കുട്ടിയോട് പ്രതി ചെയ്ത പ്രവർത്തി അതിഹീനമായതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് വിധി പറഞ്ഞ ജഡ്ജി കെ സോമൻ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
വിശ്വനാഥന്റെ കുടുംബത്തിന് ധനസഹായം; രണ്ട് ലക്ഷം രൂപ അനുവദിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ