വിശ്വനാഥന്റെ കുടുംബത്തിന് ധനസഹായം; രണ്ട് ലക്ഷം രൂപ അനുവദിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 06:42 PM  |  

Last Updated: 13th February 2023 06:42 PM  |   A+A-   |  

viswanathan1

വിശ്വനാഥന്‍

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവിന്റെ കുടുംബത്തിന് ധനസഹായം. രണ്ട് ലക്ഷം രൂപയാണ് വിശ്വനാഥന്റെ കുടുംബത്തിന് ധനസഹായമായി അനുവദിച്ചത്. ‌വിശ്വനാഥന്റെ മരണം നീതിയുക്തമായി അന്വേഷിക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. കലക്ടറോടും പൊലീസ് മേധാവിയോടും മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ എട്ടാം തിയതി രാത്രിയാണ് വിശ്വനാഥനെ ആശുപത്രിയിൽനിന്ന് കാണാതായത്. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു വയനാട് സ്വദേശിയായ യുവാവ്. രണ്ടു ദിവസത്തിന് ശേഷം ആശുപത്രിക്ക് സമീപത്തെ മരത്തിൽ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാർ ചോദ്യംചെയ്തതിന് പിന്നാലെയാണ് വിശ്വനാഥനെ കാണാതായതെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. 

വിശ്വനാഥന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാർക്ക് ഇരിക്കാനുള്ള സ്ഥലത്ത് ഇരിക്കുമ്പോൾ ഒരാളുടെ പഴ്‌സും മൊബൈൽ ഫോണും നഷ്ടപ്പെട്ടു. ഇത് മോഷ്ടിച്ചത് വിശ്വനാഥനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അപമാനഭാരം സഹിക്കവയ്യാതെയാണ് മകൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

തിരുവനന്തപുരത്ത് സ്ത്രീയെ കടയ്ക്കുള്ളിലാക്കി തീയിട്ടു; പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ