തിരുവനന്തപുരത്ത് സ്ത്രീയെ കടയ്ക്കുള്ളിലാക്കി തീയിട്ടു; പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2023 05:40 PM |
Last Updated: 13th February 2023 05:40 PM | A+A A- |

നാവായിക്കുളത്ത് യുവതിയെ കടയ്ക്കുള്ളിലാക്കി തീയിട്ടു
തിരുവനന്തപുരം: സ്ത്രീയെ കടയ്ക്കുള്ളിലാക്കി തീയിട്ടു. തിരുവനന്തപുരം നാവായിക്കുളത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജാസ്മി (39)യെന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയിലാണ് കൊല്ലാന്‍ ശ്രമിച്ചത്. ജാസ്മിന്റെ മാതാവും മാതൃസഹോദരനും തമ്മിലുള്ള വഴിത്തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. നേരത്തെയും ഇവര്‍ തമ്മില്‍ വഴിത്തര്‍ക്കം ഉണ്ടായിരുന്നതായും ഇത് സംബന്ധിച്ച് കോടതിയില്‍ കേസ് നടക്കുകയാണെന്ന് സമീപവാസികള്‍ പറഞ്ഞു. ഇന്ന് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ പോയി വന്നതിന് പിന്നാലെയാണ് സംഭവമെന്നും നാട്ടുകാര്‍ പറയുന്നു.
ജാസ്മിന്റെ മാതാവ് നടത്തുന്നതാണ് കട. ഉച്ചയ്ക്ക് ശേഷം പെട്രോളുമായി എത്തിയ ഇസ്മയില്‍ കടയിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആ സമയത്ത് ജാസ്മിന്‍ കടയ്ക്ക് അകത്ത് കുടുങ്ങുകയും ചെയ്തു. ഷട്ടര്‍ തുറന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തീയിട്ടതിന് ശേഷം കൈയില്‍ കരുതിയ വിഷം ഇസ്മയില്‍ കഴിക്കുകയും ചെയ്തു. ഇസ്മയിലിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ