പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; മരണ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 09:22 PM  |  

Last Updated: 13th February 2023 09:22 PM  |   A+A-   |  

suicide

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല അഞ്ചുതെങ്ങിൽ ഋതുൽ മനോജാണ് ജീവനൊടുക്കിയത്. കുട്ടി മരണ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയതായി പൊലീസ് പറഞ്ഞു.

മൂന്നു ദിവസത്തെ അവധിക്കായി വിദേശത്തു നിന്ന് നാട്ടിലെത്തിയ കുട്ടിയുടെ അച്ഛൻ ഇന്നലെയാണ് വിദേശത്തേക്ക് പോയത്. ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലെത്തിയ ഋതുൽ ഉച്ച ഭക്ഷണം കഴിച്ചതിന് ശേഷമാണ് സംഭവം. ശുചിമുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൽക്കണ്ടവും മുന്തിരിയും നൽകി മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; 83കാരനായ പൂജാരിക്ക് 45 വർഷം കഠിന തടവും പിഴയും 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ