17കാരന് സ്കൂട്ടർ ഓടിക്കാൻ നൽകി, ബന്ധുവിന് പിഴയും കോടതി പിരിയുംവരെ തടവും
By സമകാലിക മലയാളം ഡെസ്ക് | Published: 13th February 2023 09:51 PM |
Last Updated: 13th February 2023 09:51 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: 17കാരന് സ്കൂട്ടർ ഓടിക്കാൻ നൽകിയ ബന്ധുവിന് 25,000 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ച് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. കൂട്ടിലങ്ങാടി കൂരിവീട്ടിൽ 33കാരനായ റിഫാക്ക് റഹ്മാനെയാണ് ശിക്ഷിച്ചത്.
2022 ഒക്ടോബർ 19നാണ് സംഭവം. മലപ്പുറത്തുനിന്ന് രാമപുരത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു 17കാരൻ. വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ് ഐ സി കെ നൗഷാദ് ആണ് കുട്ടിയെ പിടികൂടിയത്. സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് കുട്ടിയെ ഓട്ടോറിക്ഷയിൽ വീട്ടിലെത്തിക്കുകയായിരുന്നു.
പിഴയടച്ചില്ലെങ്കിൽ 15 ദിവസത്തെ തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പിഴത്തുക റിഫാക്ക് അടച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ