ജോലി സമയം കഴിഞ്ഞു; പുതുക്കാട് ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2023 09:50 PM  |  

Last Updated: 14th February 2023 09:50 PM  |   A+A-   |  

goods train

പ്രതീകാത്മക ചിത്രം

 

തൃശൂർ: പുതുക്കാട് റെയിൽവേ ഗേറ്റിന് കുറുകെ ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. ജോലി സമയം കഴിഞ്ഞതിനാലാണ് ലോക്കോ പൈലറ്റ് യാത്ര അവസാനിപ്പിച്ചത്. രാവിലെ 5.30ന് ഇന്ധനം നിറക്കാൻ ഇരുമ്പനത്തേക്ക് പോയ ഗുഡ്‌സ് ട്രെയിനാണ് പാതിവഴിയിൽ നിർത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയത്.  

ലോക്കോ പൈലറ്റുമാർക്ക് 10 മണിക്കൂറാണ് ഡ്യൂട്ടി സമയം. വടക്കാഞ്ചേരിയിൽ വെച്ച് തന്നെ സമയം കഴിഞ്ഞിരുന്നു. പകരം ഡ്യൂട്ടി ഏറ്റെടുക്കേണ്ട ആൾ എത്താത്തതിനെ തുടർന്ന് സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചതിനു ശേഷമാണ് ലോക്കോ പൈലറ്റ് പുതുക്കാട് വെച്ച് യാത്ര അവസാനിപ്പിച്ചത്. 

ട്രെയിൻ കുറുകെ ഇട്ടതിനാൽ പുതുക്കാട് - ഊരകം റോഡിലെ ഗതാഗതം രണ്ടര മണിക്കൂർ മുടങ്ങി. ഗുഡ്‌സ് ട്രെയിന്റെ അടിയിലൂടെ ഏറെ കഷ്ടപ്പെട്ടാണ് യാത്രക്കാർ പ്ലാറ്റ്‌ഫോമുകളിലേക്ക് കടന്നത്. പിന്നീട് എറണാകുളം -കണ്ണൂർ ഇന്റർസിറ്റി ട്രെയിനിൻറെ ലോക്കോ പൈലറ്റിനെ എത്തിച്ചാണ് ഗുഡ്സ് ട്രെയിൻ മാറ്റിയത്. അധികൃതർ കൃത്യമായി ആശയവിനിമയം നടത്താതിരുന്നതാണ് സംഭവത്തിനിടയാക്കിയത് എന്നാണ് ആരോപണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തൃശൂരിൽ മോഷണവുമായി നാടോടിസംഘം വിലസുന്നു; ഗർഭിണിയും കൈക്കുഞ്ഞുമടക്കം എട്ട് പേർ, കൈയോടെ പിടികൂടി വീട്ടുകാർ,വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ