ശിവരാത്രി മഹോത്സവം: ആലുവയിലേക്കു പ്രത്യേക തീവണ്ടി, കൂടുതല്‍ സ്റ്റോപ്പ് 

ശിവരാത്രി പ്രമാണിച്ചു് ഫെബ്രുവരി 18ന് ആലുവയിലേയ്ക്ക് പ്രത്യേക തീവണ്ടി ഓടിക്കുകയും പ്രത്യേക സ്‌റ്റോപ്പുകള്‍ അനുവദിക്കുകയും ചെയ്യുമെന്ന്  റെയില്‍വേ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ശിവരാത്രി പ്രമാണിച്ചു് ഫെബ്രുവരി 18ന് ആലുവയിലേയ്ക്ക് പ്രത്യേക തീവണ്ടി ഓടിക്കുകയും പ്രത്യേക സ്‌റ്റോപ്പുകള്‍ അനുവദിക്കുകയും ചെയ്യുമെന്ന്  റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

ശിവരാത്രി ചടങ്ങുകള്‍ക്ക് പോകുന്നവരുടെ സൗകര്യാര്‍ത്ഥം, അന്നേദിവസം 16325 നിലമ്പൂര്‍ - കോട്ടയം എക്‌സ്പ്രസ്സ് ഷൊര്‍ണൂര്‍ മുതല്‍ ആലുവ വരെ സാധാരണയുള്ള സ്‌റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി അങ്ങാടി എന്നിവിടങ്ങളില്‍ കൂടി നിര്‍ത്തും. 06461 ഷൊര്‍ണ്ണൂര്‍ - തൃശ്ശൂര്‍ പ്രത്യേക എക്‌സ്പ്രസ്സ് ആലുവ വരെ ഓടുമെന്നും പിറ്റേദിവസത്തെ (ഫെബ്രുവരി 19) 16609 തൃശ്ശൂര്‍ - കണ്ണൂര്‍ എക്‌സ്പ്രസ്സ് ആലുവയില്‍നിന്നും പുറപ്പെടുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. 

ശിവരാത്രി ദിവസം ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രികര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു് ടി എന്‍ പ്രതാപന്‍ എം പി തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com