'മുഖ്യമന്ത്രിയുടെ മകന്‍ യുഎഇയിലിരുന്ന് സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നു'; പുതിയ ആരോപണവുമായി സ്വപ്ന

അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടേതുള്‍പ്പടെയുള്ള തട്ടിപ്പുകള്‍ പുറത്തുവരും.
സ്വപ്‌ന സുരേഷ് മാധ്യമങ്ങളെ കാണുന്നു
സ്വപ്‌ന സുരേഷ് മാധ്യമങ്ങളെ കാണുന്നു

ബംഗളൂരു: കേരളം മുഴുവന്‍ വിറ്റുതുലയ്ക്കാന്‍ മുഖ്യമന്ത്രിയും ഭാര്യയും മകളും ശ്രമിച്ചുവെന്ന് സ്വപ്‌ന സുരേഷ്. എന്തുവില കൊടുത്തും സത്യം പുറത്തുകൊണ്ടുവരും. താന്‍ നല്‍കിയ തെളിവുകള്‍ക്ക് ശേഷമാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സിഎം രവീന്ദ്രനെ അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ സത്യം പുറത്തുവരുമെന്നും സ്വപ്‌ന സുരേഷ് ബംഗളൂരുവില്‍ പറഞ്ഞു.

'കേസിലെ വലിയ മീനുകളെ പുറത്തുകൊണ്ടുവരാനാണ് ഞാന്‍ തീരുമാനിച്ചത്. വളരെ ഇംപോര്‍ട്ടന്റായ വ്യക്തിയെ കൂടി ചോദ്യം ചെയ്യണം. അത് സിഎം രവീന്ദ്രനാണ്. അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടേതുള്‍പ്പടെയുള്ള തട്ടിപ്പുകള്‍ പുറത്തുവരും. വീണമാഡം, കമലാ മാഡം, ചീഫ് മിനിസ്റ്റര്‍, അദ്ദേഹത്തിന്റെ മകന്‍, സിഎം രവീന്ദ്രന്‍, കോണ്‍ഫിഡന്‍ഷ്യല്‍ സെക്രട്ടറി റെസി ഉണ്ണി ഇവരെല്ലാം ഇതിനൊക്കെ ഉത്തരം പറയേണ്ടിവരും'- സ്വപ്‌ന സുരേഷ് പറഞ്ഞു.

ബിരിയാണി ചെമ്പ്, മുഖ്യമന്ത്രി ബാഗേജ്, ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം എല്ലാം പുറത്ത് വരിക തന്നെചെയ്യും.യുഎഇയില്‍ ബാക്കിയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ മകനാണ്. നിങ്ങള്‍ കാത്തിരുന്ന് കാണൂ. വാങ്ങിക്കുന്ന ശമ്പളത്തിനായി അനുസരിക്കുക മാത്രമാണ് ഞാന്‍ചെയ്തത്. അതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ശിവശങ്കറുമായി ഒരു പ്രത്യേക ബന്ധമുള്ളത് കൊണ്ട് എതിര്‍ക്കാന്‍ പറ്റിയില്ല. ഞാനും ഇതില്‍ പ്രതിയായലേ ഈ കേസ് മുന്നോട്ട് പോകുകയുള്ളു. അടുത്ത മണിക്കൂറില്‍ അതുണ്ടായേക്കും. ഇതുവരെ സമന്‍സ് വന്നിട്ടില്ല. അന്വേഷണം ഇപ്പോള്‍ ശരിയായ രീതിയില്‍ തന്നെയാണ് പോകുന്നത്. എല്ലാ പ്രോജക്ടിലും കൈയിട്ട് വാരുന്നയാളാണ് രവീന്ദ്രനെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com