അവധിക്ക് വയനാട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരന്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2023 12:49 PM  |  

Last Updated: 16th February 2023 12:49 PM  |   A+A-   |  

aswanth

അശ്വന്ത്

 

കല്‍പ്പറ്റ: തമിഴ് നാട്ടിൽ നിന്ന് ദീപാവലി അവധിക്ക് വയനാട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പനമരം കുന്നുമ്മല്‍ വീട്ടില്‍ അശ്വന്ത് (19) നെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. 

കരിമ്പുമ്മല്‍ ചുണ്ടക്കുന്നിലെ ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി  മാനന്തവാടി പോക്‌സോ പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണം; ദിലീപിന്റെ വാദം തള്ളി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ