ബ്രൂണോയും ബ്രൂണിയും റാണിയും ജയിൽ മോചിതർ, ഇനി ഇബ്രാഹിമിനൊപ്പം  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2023 10:50 AM  |  

Last Updated: 18th February 2023 10:50 AM  |   A+A-   |  

dogs

നായകളെ ഇബ്രാഹിമിന് കൈമാറി/ ചിത്രം സ്‌ക്രീൻഷോട്ട്

കൊച്ചി. കാക്കനാട് ജില്ല ജയിലിൽ നിന്നും ബ്രൂണോയും ബ്രൂണിയും റാണിയും മോചിതരായി. കളമശേരി സ്വദേശിയും വ്യവസായിയുമായ ഇബ്രാഹിം ആണ് ജയിലിലെ വളർത്തുനായകളെ ലേലത്തിൽ വാങ്ങിയത്. മൂന്നര വയസ് പ്രായമുള്ള ഡോബർമാൻ, ലാബ്രഡോർ റിട്രീവർ, ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായകളെ 8600 രൂപയ്ക്കാണ്  ഇബ്രാഹിം വാങ്ങിയത്. 

നായകളെ വളരെ ഇഷ്ടമാണ്. എന്നാൽ വീട്ടിൽ പൂച്ചകളാണുള്ളത്. അപ്രതീക്ഷിതമായാണ് നായകളെ ലഭിച്ചതെന്നും ഇബ്രാഹിം പറഞ്ഞു. ജയിൽ സൂപ്രണ്ട് അഖിൽ എസ് നായരാണ് നായകളെ ഇബ്രാഹിമിന് കൈമാറിയത്. തടവുകാരെയോ സന്ദർശിക്കുന്നവരെയോ ആക്രമിക്കാനുള്ള സാധ്യതയും പരിപാലന ചുമതലയ്ക്ക് ആളില്ലാത്തതിനെയും തുടർന്നാണ് നായ്ക്കളെ വിൽക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചത്. തുടർന്ന് ജയിൽ ഡിജിപിയുടെ അനുമതിയോടെ നായ്ക്കളെ ലേലം നടത്താൻ തീരുമാനിക്കുകയായിരുന്നു. 

നായ് വളർത്തി വരുമാനം നേടാനായി 2019 ലാണ് മൂന്ന് നായ്ക്കളെ ജയിലിലെത്തിച്ചത്. ആദ്യഘട്ടത്തിൽ ബ്രീഡിംഗ് നടത്തി കുഞ്ഞുങ്ങളെ വിറ്റ് വരുമാനം നേടിയിരുന്നു. കെന്നൽ ക്ലബ്ബിന്റെ രജിസ്‌ട്രേഷനും ഹെൽത്ത് കാർഡുമുള്ള നായ്ക്കൾക്ക് കൃത്യമായി വാക്‌സിനേഷൻ നടത്തിയിട്ടുണ്ട്. ഡോബർമാന് 30 കിലോഗ്രാമും ലാബ്രഡോറിനും ജർമൻ ഷെപ്പേഡിനും 20 കിലോഗ്രാം വീതവുമാണ് തൂക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഐസിയുവില്‍ കാണാനെത്തിയ കേന്ദ്രമന്ത്രിയോട് അപ്പ ചോദിച്ചത് നിമിഷ പ്രിയയുടെ കാര്യം, മരിയ ഉമ്മന്റെ കുറിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ