ഐസിയുവില്‍ കാണാനെത്തിയ കേന്ദ്രമന്ത്രിയോട് അപ്പ ചോദിച്ചത് നിമിഷ പ്രിയയുടെ കാര്യം, മരിയ ഉമ്മന്റെ കുറിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2023 09:28 AM  |  

Last Updated: 18th February 2023 09:31 AM  |   A+A-   |  

oommen chandy

മരിയ ഉമ്മൻചാണ്ടി, ഉമ്മൻ ചാണ്ടി/ ചിത്രം ഫെയ്‌സ്ബുക്ക്

 

ബെം​ഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോ​ഗ്യസ്ഥിരി മെച്ചപ്പെട്ടുവെന്ന വാർത്ത പുറത്ത് വരുന്നതിന്റെ ആശ്വസത്തിലാണ് പ്രവർത്തകരും നാട്ടുകാരും. ആരോ​ഗ്യസ്ഥിതിയിൽ പുരോ​ഗതി കണ്ടതിനെ തുടർന്ന് ബെം​ഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയിൽ നിന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഡിസ്‌ചാർജ് ആയിരുന്നു. എന്നാൽ രണ്ടാഴ്‌ചക്ക് ശേഷം ചികിത്സ പൂർത്തിയാക്കേണ്ടതിനാൽ ബെം​ഗളൂരുവിൽ തന്നെ തുടരുകയാണെന്ന് മകൻ ചാണ്ടി ഉമ്മൻ അറിയിച്ചിരുന്നു. 

അതിനിടെയാണ് ഉമ്മൻചാണ്ടി ഐസിയുവിൽ കഴിയുന്നതിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച് മകൾ മരിയ ഉമ്മൻ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നത്. ഐസിയുവിൽ സന്ദർശകർക്ക് പ്രവേശനമില്ല. എന്നാലും കേന്ദ്രമന്ത്രി വി.മുരളീധരൻ കാണാൻ എത്തിയപ്പോൾ അദ്ദേഹത്തെ കാണണമെന്ന് അപ്പ പറഞ്ഞു. മന്ത്രിയോട് ദീർഘനേരം സംസാരിച്ച അദ്ദേഹം ഒരേയൊരു കാര്യമാണ് വീണ്ടും വീണ്ടും ആവശ്യപ്പെട്ടത്.  വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യെമനിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനം ഉടൻ സാധ്യമാക്കണം. നിമിഷപ്രിയയെ അവളുടെ 
എട്ടുവയസുകാരിയായ മകളോടും കുടുംബത്തോടും ചേർക്കാൻ സർക്കാർ സഹായമുണ്ടാകണമെന്നും മന്ത്രിയോട് അദ്ദേഹം അഭ്യർഥിച്ചതായും കുറിപ്പിൽ മരിയ പറഞ്ഞു. 

ഐസിയുവിൽ കഴിയുമ്പോഴും അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പൂർണ ആരോഗ്യത്തോടെ തിരിച്ച് വരുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹത്തിന്റെ മകളായതിൽ അഭിമാനമുണ്ടെന്നും മരിയ പറഞ്ഞു.ഫെബ്രുവരി 12നാണ് തുടർചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ ബെം​ഗളൂരുവിലേക്ക് കൊണ്ടുപോയത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷമായിരുന്നു ഉമ്മൻ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെം​ഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ആശുപത്രിയില്‍ നിന്നൊരു ബ്രേക്ക്', ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ചിത്രം പങ്കുവെച്ച് മകന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ