ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ റദ്ദാക്കി; നിയന്ത്രണം 25 മുതൽ 27 വരെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2023 08:06 AM  |  

Last Updated: 18th February 2023 08:06 AM  |   A+A-   |  

Trains canceled including Jan Shatabdi 25 to 27

പ്രതീകാത്മക ചിത്രം

 

കൊച്ചി; 25 മുതൽ 27 വരെ ട്രെയിൻ ​ഗതാ​ഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പുതുക്കാടിനും തൃശൂരിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജനശതാബ്​ദി ഉൾപ്പടെ നാലു ട്രെയിനുകൾ പൂർണമായും മൂന്നു ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കി. 

തിരുവനന്തപുരം- കണ്ണൂർ ശതാബ്ദി എക്സ്പ്രസ്, എറണാകുളം- ഷൊർണൂർ മെമു, എറണാകുളം- ​ഗുരുവായൂർ എക്സ്പ്രസ് എന്നിവ 26നും കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി 27നും പൂർണമായി റദ്ദാക്കി. 25നുള്ള ചെന്നൈ- തിരുവനന്തപുരം മെയിൽ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 

26ലെ തിരുവനന്തപുരം- ചെന്നൈ മെയിൽ രാത്രി 8.43നു തൃശൂരിൽ നിന്ന് യാത്ര തൊടുങ്ങും. കണ്ണൂർ- എറണാകുളം എക്സ്പ്രസ് 26നു തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 26ലെ കന്യാകുമാരി - ബെം​ഗളൂരു എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി മാത്രമേ കന്യാകുമാരിയിൽ നിന്ന് പുറപ്പെടുകയൊള്ളൂ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

റെയിൽവേ ജീവനക്കാരിയെ ആക്രമിച്ചത് പെയിന്റിങ് തൊഴിലാളിയെന്ന് സംശയം; തെളിവായി ചെരിപ്പ്​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ