പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട രണ്ട് പേർ മരിച്ചു; മൂന്നാമത്തെയാൾക്കായി തിരച്ചിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2023 07:42 PM  |  

Last Updated: 18th February 2023 07:42 PM  |   A+A-   |  

pampa_river

ടെലിവിഷൻ സ്ക്രീൻഷോട്ട്

 

പത്തനംതിട്ട: ആറന്മുളയിൽ പമ്പയാറ്റിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മാരാമൺ ഭാഗത്ത് പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ എബിൻ, മെറിൻ, മെസിൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. സഹോദരങ്ങളായ മെറിന്റെയും മെസിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. എബിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 

ഇന്ന് വൈകിട്ട് 3:30യോടെയാണ് അപകടമുണ്ടായത്. മാരാമൺ കൺവെൻഷൻ കാണാനെത്തിയവരാണ് മൂന്ന് പേരും. കുളിക്കാൻ നദിയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മാവേലിക്കര ചെട്ടിക്കുളങ്ങരയില്‍ നിന്ന് മാരാമണ്‍ കണ്‍വെന്‍ഷനെത്തിയ എട്ടം​ഗസംഘത്തിലുണ്ടായിരുന്ന മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്ത്രീയും പുരുഷനും അല്ലാത്ത മറ്റൊരു വിഭാഗത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല; ട്രാന്‍സ്‌ജെന്‍ഡര്‍ വ്യാജ മാനസികാവസ്ഥ: പിഎംഎ സലാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ