പാലക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ചു, രണ്ട് വിദ്യാർഥികൾ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 06:53 AM  |  

Last Updated: 19th February 2023 06:53 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം


പാലക്കാട്: നിയന്ത്രണം വിട്ട് ബൈക്ക് മതിലിലിടിച്ച് വിദ്യാർഥികൾ മരിച്ചു. കോട്ടായി കുന്നുപറമ്പ് ചെറുകുളം വീട്ടിൽ ശരത് (20), മുല്ലക്കര വീട്ടിൽ സഞ്ജയ് (21) എന്നിവരാണ് മരിച്ചത്. കോട്ടായി ഭാഗത്ത് നിന്ന് മുല്ലക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കോട്ടായി പെരുംകുളങ്ങരക്ക് സമീപം മതിലിലിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ഞായറാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
തലയ്ക്ക് ക്ഷതമേറ്റ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വയനാട്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം; വീട്ടിലെ സിസിടിവിയിൽ ദൃശ്യങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ