വയനാട്ടിൽ വീണ്ടും കടുവയുടെ സാന്നിധ്യം; വീട്ടിലെ സിസിടിവിയിൽ ദൃശ്യങ്ങൾ
By സമകാലികമലയാളം ഡെസ്ക് | Published: 18th February 2023 09:35 PM |
Last Updated: 18th February 2023 09:35 PM | A+A A- |

പ്രതീകാത്മക ചിത്രം
കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ കടുവയുടെ സാന്നിധ്യം. ഏരിയപള്ളി മേഖലയിലാണ് കടുവയെ കണ്ടത്. പ്രദേശവാസിയായ രാജൻ്റെ വീട്ടിലെ സിസിടിവിയിൽ കടുവ നടന്നു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞു.
ഇന്നലെ രാത്രി കാർ യാത്രിക ഏരിയപള്ളിയിൽ വെച്ച് കടുവയെ നേരിൽ കണ്ടിരുന്നു. വനം വകുപ്പ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
വന മേഖലയോട് ചേർന്ന പ്രദേശമാണിത്. ജനവാസ മേഖലയിൽ നിന്ന് കടുവ വനത്തിനുള്ളിലേക്ക് കടന്നതായാണ് നിഗമനം. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
ഈ വാര്‍ത്ത കൂടി വായിക്കൂ
പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട രണ്ട് പേർ മരിച്ചു; മൂന്നാമത്തെയാൾക്കായി തിരച്ചിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ